Webdunia - Bharat's app for daily news and videos

Install App

ഇനി നിറം നോക്കി പഴങ്ങൾ കഴിക്കൂ, അർബുദത്തെ അകറ്റൂ...

പഴങ്ങളുടെ നിറത്തിലും കാര്യമുണ്ട്...

Webdunia
ശനി, 26 മെയ് 2018 (08:27 IST)
പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പഴങ്ങളുടെ നിറങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് അറിയുന്നവരുണ്ടോ? നമ്മളിൽ ഭൂരിപക്ഷം പേരും ശ്രദ്ധിക്കാത്ത കാര്യമാണിത്. എന്നാൽ അറിഞ്ഞോളൂ പഴങ്ങൾക്ക് നിറം നൽകുന്ന ബീറ്റ-ക്രിപ്‌റ്റോസാന്തിൻ എന്ന പിഗ്മെന്റിന് ശ്വാസകോശ അർബുദത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
 
ബോസ്‌റ്റോൺ സർവകലാശലായിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ബീറ്റ-ക്രിപ്‌റ്റോസാന്തിൻ എന്ന പിഗ്മെന്റ് അടങ്ങിയ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കുന്നത് പുകവലി കാരണമുണ്ടാകുന്ന ശ്വാസകോശ അർബുദത്തെ ചെറുക്കാൻ സഹായിക്കുമെന്നും ഈ പഠനം കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ അമിതമായെത്തുന്ന നിക്കോട്ടിൻ എന്ന രാസഘടകത്തെ ചെറുത്ത് അർബുദത്തെ ചെറുക്കാൻ സഹായിക്കുന്നു.
 
ഓറഞ്ച്, പപ്പായ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ബീറ്റ-ക്രിപ്‌റ്റോസാന്തിൻ കോശങ്ങളിലെ അർബുദ വ്യാപനത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. കാൻസറിന് കാരണമാകുന്ന നിക്കോട്ടിനിലെ രാസവസ്‌തു എലികളിൽ കുത്തിവെച്ച ശേഷം ദിനംപ്രതി ബീറ്റ-ക്രിപ്‌റ്റോസാന്തിൻ നൽകി നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത് സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാല്‍സ്യവും പ്രോട്ടീനും ധാരാളം, പാലുകുടി ശീലമാക്കാം!

ഫോണില്‍ നോക്കി ഭക്ഷണം കഴിക്കരുത് !

ദിവസവും ഒരു നേരത്തെ ചോറിനു പകരം ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

Onam Sadhya: ഓണസദ്യ കഴിക്കേണ്ടത് എങ്ങനെ?

അടുത്ത ലേഖനം
Show comments