Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പഴങ്ങൾ കഴിച്ചാൽ പുകവലിക്കുന്നവർക്ക് ക്യാൻസറിനെ പേടിക്കേണ്ട!

വാർത്ത ആരോഗ്യം പഴങ്ങളുടെ നിറങ്ങാൾ News Health Colors of fruits
, വെള്ളി, 4 മെയ് 2018 (14:25 IST)
പഴങ്ങൾ കഴിക്കുന്നത് നല്ല ആരോഗ്യം തരും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ. എന്നാൽ പഴങ്ങളുടെ നിറങ്ങളും ആരോഗ്യ സംരക്ഷണത്തിന് അത്യുത്തമം എന്നു പറഞ്ഞാലോ ? പഴങ്ങളുടെ നിറങ്ങൾക്ക് ക്യാൻസറിനെ പോലും ചെറുത്തു നിർത്താനുള്ള കഴിവുണ്ട് എന്നാണ് പുതിയ പഠനത്തീലെ കണ്ടെത്തൽ. 
 
ഓറഞ്ച്, ബട്ടർനട്ട്, പീച്ച് പപ്പായ, സ്വീറ്റ് റെഡ് പെപ്പർ എന്നീ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ബീറ്റ ക്രിപ്റ്റോസാന്തിന് ശ്വാസകോശങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ വരാതെ സംരക്ഷിക്കാൻ കഴിവുണ്ട് എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. 
 
പുകവലി മൂലമുണ്ടാകുന്ന ക്യാൻസറിനെ ചെറുക്കാൻ ബീറ്റ ക്രിപ്റ്റോസാന്തിന് കഴിവുണ്ട്. പുകവലി കാരണം ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടൂന്ന നിക്കോട്ടിനെ ശ്വാസ കോശത്തിൽ പ്രവർത്തിക്കാൻ അനുവദിക്കാതെ ഇത് ക്യാൻസറിൽ നിന്നും ചെറുക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വലിപ്പം പ്രശ്നമാണോ? കർമ്മശേഷിയോ? - എല്ലാത്തിനും പരിഹാരം പപ്പായ