Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടികള്‍ മുന്തിരി ജ്യൂസ് കുടിച്ചാല്‍ നേട്ടം പലതാണ്

Webdunia
ശനി, 1 ജൂണ്‍ 2019 (16:49 IST)
ധാരളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പകരുന്നതാണ് മുന്തിരി. ആരോഗ്യം പകരുന്നതിനൊപ്പം ശരീരത്തിന് ഉണർവും ഉന്മേഷവും പകരാന്‍ മുന്തിരിക്ക് കഴിയും. അമിത വണ്ണമുള്ളവർ മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിച്ചാൽ ശരീരഭാരം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുന്തിരി ജ്യൂസ് സ്‌ത്രീകള്‍ക്ക് ഏറെ ഗുണകരമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റിസ്‌വെറാട്രോള്‍ മുഖക്കുരു ഇല്ലാതാക്കും. മുന്തിരി നീര് മുഖത്തിട്ടാല്‍ മുഖം കൂടുതല്‍ തിളക്കമുള്ളതാകും.

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.

കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ​ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. കാൽ മുട്ടിലെ വേദന മാറാൻ ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ മുന്തിരിക്കാകും. സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്‌ക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും. രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്.

വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ അറിയണം

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

അടുത്ത ലേഖനം
Show comments