ജീവിതശൈലിയുടെ അല്ലെങ്കില്‍ ശാരീരിക പ്രശ്‌നങ്ങളുടെ ഫലമാണ് അമിതവണ്ണം. സ്വാഭാവിക ജീവിതം ഇതോടെ പലര്‍ക്കും നഷ്‌ടമാകും. സ്‌ത്രീകളും പുരുഷന്മാരും സമാനമായ ഈ അവസ്ഥ നേരിടുന്നുണ്ട്.
വണ്ണം കുറയ്‌ക്കണമെന്ന തോന്നല്‍ രൂക്ഷമാകുമ്പോഴാണ് പലരും ഉച്ചഭക്ഷണം ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്. ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഉച്ചഭക്ഷണം ഒഴിവാക്കുന്നതോടെ ഷുഗര്‍ നില ക്രമാതീതമായി കുറയുകയും അതോടെ ശരീരം തളരുക, തലചുറ്റി വീഴുക, ഛര്‍ദ്ദിക്കാന്‍ തോന്നുക എന്നീ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും ചെയ്യും. ശരീരം ഊര്‍ജ്ജം ആവശ്യപ്പെടുമ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് അമിത വിശപ്പിനും പിന്നെ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രേരണ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്‌ക്കാന്‍ ഭക്ഷണക്രമത്തില്‍ നിയന്ത്രണമാണ് ആവശ്യം. ഭക്ഷണം ഒഴിവാക്കിയുള്ള രീതി വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ.