രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണോ?; മുളപ്പിച്ച ചെറുപയര്‍ ശീലമാക്കൂ
ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചെറുപയര്‍.
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. കൊളസ്‌ട്രോളുള്ളവർക്ക് നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ച് വെറുംവയറ്റില്‍ കഴിക്കുന്നത്. കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്തി വെറും വയറ്റില്‍ എന്നും രാവിലെ ഒരു പിടി മുളപ്പിച്ച ചെറുപയര്‍ കഴിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോള്‍ ഇത് ശരീരത്തിന് വളരെയധികം പ്രതിരോധം നല്‍കാന്‍ സഹായിക്കുന്നു.
ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചെറുപയര്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ചെറുപയറിന്റെ ഉപയോഗം എന്തുകൊണ്ടും നല്ലതാണ്.
തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കൊഴുപ്പും കുടവയറും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയറും. മുളപ്പിച്ച ചെറുപയര്‍ എന്നും രാവിലെ വെറും വയറ്റില്‍ ശീലമാക്കാം. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.
ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് എല്ലാ വിധത്തിലും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.