ജോലി സ്ഥലങ്ങിൽ ഇരുന്നു ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. ഏറെ നേരം ഇങ്ങനെ ഇരുന്ന് ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്ങ്ങൾക്ക് വഴിതെളിക്കും. ഇടയ്ക്ക് എണീറ്റു നടക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്.
ഇരിക്കുക എന്നത് സുഖകരമായ ഒരു അവസ്ഥയാണെങ്കിലും നീണ്ട ഇരിപ്പിനു പാർശ്വഫലങ്ങളും ഏറെയാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് ഇതെത്തിക്കുന്നത്.
ദീർഘനേരം ഇരിക്കുന്നത് മൂലം ശരീരത്തിലെ മെറ്റബോളിക്ക് റേറ്റ് കുറയുകയും ദുർമേദസ് അടിയാൻ കാരണമാക്കുകയും ചെയ്യും. ഇരുന്നു ജോലി ചെയ്യുമ്പോൾ ശരീരത്തിൽ ധാരാളം ഫാറ്റ് അടിഞ്ഞുകൂടുകയും, ഇത് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാൻ കാരണമായിത്തീരുകയും ചെയ്യും. ഇതു പതുക്കെ ഹൃദ്രോഹത്തിൽ കലാശിക്കുകയും ചെയ്യും.
ദീർഘനേരം ഇരുന്നുള്ള ജോലി ശരീര വേദനയിലേക്ക് വഴിതെളിക്കും. കഴുത്ത്, പുറം, ഇടുപ്പ് എന്നീ ഭാഗങ്ങളിൽ ഉണ്ടാവുന്ന വേദനയാണ് ഇതിന്റെ തുടക്കം. ഇതിനുളള പ്രതിവിധി ഇരുപ്പിന്റെ പൊസിഷൻ ശരിയാക്കുക എന്നത് മാത്രമാണ്.
ഏറെ നേരമിരിക്കുന്നത് തലച്ചോറിനെ ദോഷമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തലച്ചോറിലെ ചില കോശങ്ങളെ ഇതു ദോഷമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തുടർച്ചയായി എട്ടുമണിക്കൂർ ഇരുന്ന് ജോലി ചെയ്യുന്നവർ അതിന്റെ ദോഷവശങ്ങൾ തടയാൻ വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും.