Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്കകൾക്ക് വിരാമം,സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി

ആശങ്കകൾക്ക് വിരാമം,സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി
, ബുധന്‍, 26 മെയ് 2021 (15:10 IST)
സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താൽക്കാലിക പരിഹാരം. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസാരം കേന്ദ്രം അനുവദിച്ച ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ എന്ന് മരുന്നിന്റെ 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.
 
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികളുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നും ഇവിടേക്ക് രോഗികളെത്തുന്നുണ്ട്. മരുന്ന് തീർന്നതോടെ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാന‍് കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. ഈഒരു പ്രതിസന്ധിക്കാണ് താത്‌കാലികമെങ്കിലും ആശ്വാസമായിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണം'; പ്രചരണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍