Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണുപ്പുകാലമാണ്, രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുപ്പുകാലമാണ്, രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 7 ഡിസം‌ബര്‍ 2024 (17:40 IST)
തണുപ്പുകാലമാണ് രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ശരീരം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കാലത്ത് സാധാരണ ആരോഗ്യമുള്ള വ്യക്തികള്‍ക്ക് പോലും രക്തസമ്മര്‍ദ്ദം കൂടാറുണ്ട്. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ ഇത് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇത്തരക്കാര്‍ ശരീരത്തെ കുറച്ചുകൂടി ശ്രദ്ധിക്കണം. ശ്വാസം മുട്ടലോ നെഞ്ചില്‍ വേദനയോ ഉണ്ടായാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
 
തണുപ്പുകാലത്ത് രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തത്തിന് സഞ്ചരിക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതായും വരുന്നുണ്ട്. ഇതാണ് രക്തസമ്മര്‍ദ്ദം കൂട്ടുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളൊ സപ്ലിമെന്റോ കഴിക്കുന്നതും ഇതിനെ തടയാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടേത് ഒ പോസിറ്റീവ് രക്തഗ്രൂപ്പാണോ? നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്!