Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടിനോടുള്ള ശരീരത്തിലെ ഓരോ അവയവങ്ങളുടേയും പ്രതികരണം ഇങ്ങനെ

ചൂടിനോടുള്ള ശരീരത്തിലെ ഓരോ അവയവങ്ങളുടേയും പ്രതികരണം ഇങ്ങനെ
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (11:07 IST)
ചൂടിനോട് ഓരോ അവയവവും വ്യത്യസ്ത തരത്തിലാണ് പ്രതികരിക്കുന്നത്. ചിലപ്പോള്‍ രോഗം പെട്ടെന്ന് മാരകമാകും, അല്ലെങ്കില്‍ ദീര്‍ഘകാല രോഗമാകും. ശരീരത്തിന് പിന്നീട് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചില്ലെന്നും വരും. നമ്മുടെ ശരീര ഊഷ്മാവിനെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസാണ്. ചര്‍മത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് ഹൈപ്പോതലാവസ് ശരീരം തണുപ്പിക്കാന്‍ വിയര്‍ക്കുന്നതിനും ശ്വാസച്ഛ്വസവും ഹൃദയ ഇടിപ്പ് വര്‍ധിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കുന്നു. ദാഹം ഉണ്ടാക്കുകയും ചെയ്യുന്നു. 
 
എന്നാല്‍ ചൂട് കഠിനമാകുമ്പോള്‍ ഈ സംവിധാനം പരാജയപ്പെടും. ഇതുമൂലം ആശയക്കുഴപ്പവും തലകറക്കവും സ്വഭാവത്തിലെ മാറ്റങ്ങളും ഉണ്ടാകും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമ്പോഴാണ് വൃക്ക മുതലായ മറ്റു അവയവങ്ങളും പ്രശ്‌നത്തിലാകുന്നത്. നിര്‍ജ്ജലീകരണം മൂലം വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നു. ചൂട് പ്രധാനമായും ബാധിക്കുന്നത് വൃക്ക, കരള്‍, ഹൃദയം, കുടല്‍ എന്നീ അവയവങ്ങളെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്മര്‍ദ്ദം അത്രയും മോശമാണോ? സമ്മര്‍ദ്ദം മാനസിക രോഗത്തിന് കാരണമാകുമോ!