Select Your Language

Notifications

webdunia
webdunia
webdunia
webdunia

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

Vaccine

അഭിറാം മനോഹർ

, വെള്ളി, 28 നവം‌ബര്‍ 2025 (17:26 IST)
ഡെങ്കിപ്പനിക്കെതിരെ ലോകത്തിലെ ആദ്യത്തെ സിങ്കിള്‍ ഡോസ് വാക്‌സിന് അംഗീകാരം നല്‍കി ബ്രസീല്‍. ആഗോളതാപനത്തിന്റെ ഫലമായി ലോകമെങ്ങും താപനില വര്‍ധിക്കുകയും സാംക്രമിക രോഗങ്ങളായ ഡെങ്കി അടക്കമുള്ളവ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആശ്വാസവാര്‍ത്ത. സാവോപോളോയിലെ Butuntan Institute വികസിപ്പിച്ച Butundan -DV വാക്‌സിനാണ് അധികൃതര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
 
 12 മുതല്‍ 59 വയസ്സുവരെ പ്രായമായവര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാം. 8 വര്‍ഷത്തെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് Butundan -DV വാക്‌സിന്‍ വികസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറായിരത്തിലധികം സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ 91.6 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാക്‌സിന്റെ വരവോടെ പതിറ്റാണ്ടുകളായി ആളുകളെ ബാധിക്കുന്ന ഡെങ്കിയെ തടയാനാകുമെന്നാണ് കരുതുന്നത്. 2024ലെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 1.46 കോടിയിലധികം ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ കാലയളവില്‍ 12,000 മരണങ്ങളും ഡെങ്കി മൂലം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ