ദിവസവും മൂന്ന് തവണ പല്ല് തേച്ചോളൂ; ഹൃദയം ഉഷാറാകും

കൂടുതൽ തവണ പല്ല് തേക്കുന്നത് ഹൃദ്രോഗ സാധ്യത 12 ശതമാനത്തോളം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

റെയ്‌നാ തോമസ്

തിങ്കള്‍, 10 ഫെബ്രുവരി 2020 (16:15 IST)
ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും പല്ല് തേക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. കൂടുതൽ തവണ പല്ല് തേക്കുന്നത് ഹൃദ്രോഗ സാധ്യത 12 ശതമാനത്തോളം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ദന്തസംരക്ഷണവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പഠനം. 
 
ഇടയ്ക്കിടെ പല്ല് തേക്കുന്നത് വഴി പല്ലിനടിയിലും മോണയിലുമുള്ള രോഗാണുക്കളെ കുറയ്ക്കുകയും അതുവഴി ഇവ രക്തത്തിലേക്ക് കടക്കുന്നത് ഒഴിവാക്കുകയും ചെയ്യും. ദന്താരോഗ്യത്തിന് പ്രാധാന്യം നൽകാത്താവരുടെ രക്തത്തിൽ രോഗാണുക്കൾ ഉണ്ടാകാൻ കാരണമാണെന്ന് മുൻപ് പല പഠനങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആവശ്യത്തിന് കാലറി ലഭിക്കുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം?