Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടുകാലത്ത് മുട്ട കഴിക്കാമോ?

Can we eat Egg in Summer Season
, തിങ്കള്‍, 22 മെയ് 2023 (16:56 IST)
വളരെ എളുപ്പത്തില്‍ തയ്യാറാക്കി കഴിക്കാവുന്ന വിഭവമാണ് മുട്ട. എന്നാല്‍ ചൂടുകാലത്ത് മുട്ട കഴിക്കുന്നത് ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിനു ദോഷം ചെയ്യുമോ? നമുക്ക് പരിശോധിക്കാം. 
 
ചൂടുകാലത്ത് മുട്ട കഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ല. എന്നാല്‍ ചൂടുകാലത്ത് മുട്ട കഴിക്കുന്നത് അല്‍പ്പം കുറയ്ക്കുന്നതാണ് നല്ലത്. മുട്ട ചൂട് കൂടുതലുള്ള ഭക്ഷണമാണ്. ചൂടുകാലത്ത് മുട്ട കഴിച്ചാല്‍ അത് ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. അമിതമായി ഈ സമയത്ത് മുട്ട കഴിച്ചാല്‍ ശരീരത്തിനു അസ്വസ്ഥത തോന്നും. അതുകൊണ്ട് കഴിക്കുന്ന മുട്ടയുടെ എണ്ണത്തില്‍ നിയന്ത്രണം വേണം. ചൂടുകാലത്ത് പരമാവധി ഒരു ദിവസം രണ്ട് മുട്ട മാത്രമേ കഴിക്കാവൂ. മുട്ടയുടെ വെള്ളയിലാണ് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത്. മുട്ടയുടെ മഞ്ഞ ഭാഗം അധികം കഴിക്കുന്നത് ശരീരത്തിനു നല്ലതല്ല. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പപ്പായക്കുരു ദൂരെ കളയല്ലേ, ആരോഗ്യഗുണങ്ങള്‍ ഏറെ!