Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനല്‍ക്കാലത്ത് തീര്‍ച്ചയായും ഈ ഏഴ് ഭക്ഷണങ്ങള്‍ ഉപേക്ഷിക്കണം

Summer Food Health News

സിആര്‍ രവിചന്ദ്രന്‍

, ശനി, 20 മെയ് 2023 (15:30 IST)
ആദ്യത്തേത് ഫ്രൈ ചെയ്ത ഭക്ഷണങ്ങളാണ്. ഇതില്‍ ശരീരത്തിന് ആവശ്യമായ ഫൈബറോ വിറ്റാമിനുകളോ ഇല്ല. കൂടാതെ ഉയര്‍ന്ന അളവില്‍ ഫാറ്റും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കൂട്ടാന്‍ ഇടയാക്കും. എരിവ് കൂടിയ ഭക്ഷണങ്ങളും വേനല്‍ക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കും. അധികം വിയര്‍ക്കുന്നതിനും കാരണമാകും. അതിനാല്‍ തന്നെ എരിവ് കൂടിയ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്തിന് അനുയോജ്യമല്ല. മറ്റൊന്ന് കാര്‍ബണേറ്റ് ചെയ്ത പാനീയങ്ങളാണ്. ഇവയില്‍ കൂടിയ അളവില്‍ ഷുഗറും ആര്‍ട്ടിഫിഷ്യലായ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. 
 
വേനല്‍ക്കാലത്ത് ഇത് കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. പകരം പഴച്ചാറോ വെള്ളമോ കുടിക്കാവുന്നതാണ്. ചൂടുകാലത്ത് റെഡ് മീറ്റ് കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇതും ശരീരത്തിന്റെ താപനില ഉയര്‍ത്തും. പ്രോട്ടീനുവേണ്ടി മീനോ കോഴിയിറച്ചിയോ ആശ്രയിക്കാവുന്നതാണ്. ഉപ്പു കൂടുതലുള്ള ഭക്ഷണങ്ങളും വേനല്‍ കാലത്ത് കഴിക്കാന്‍ പാടില്ല. ഇത് നിര്‍ജലീകരണത്തിന് കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനല്‍ക്കാലത്ത് ഈ ആറു ഭക്ഷണങ്ങള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും