Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

മീന്‍ കറിക്കൊപ്പം തൈര് കഴിച്ചാല്‍ വയറിന് ദോഷം ചെയ്യുമോ? സത്യാവസ്ഥ ഇതാണ്

Can we eat fish and curd together
, ശനി, 7 മെയ് 2022 (12:08 IST)
തൈരും മീനും ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. തൈരും മീനും വിരുദ്ധാഹാരമാണെന്ന വിശ്വാസം ദക്ഷിണേന്ത്യയില്‍ പൊതുവെ ഉണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്? 
 
പാല്‍, തൈര്, മോര് എന്നിവയ്ക്ക് മത്സ്യം വിരുദ്ധാഹാരമാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. പാല്‍, തൈര് എന്നിവയ്ക്ക് മീനുമായി വിപരീത വീര്യമാണ് ഉള്ളതെന്ന് ഇതില്‍ പറയുന്നു. ഒന്ന് ചൂടേറിയ ഭക്ഷണവും മറ്റേത് തണുപ്പുള്ള ഭക്ഷണവുമാണ്. അതിനാല്‍ ഇവ ഒരുമിച്ചു കഴിച്ചാല്‍ രക്തം അശുദ്ധമാകാനും രക്ത കുഴലുകളില്‍ തടസമുണ്ടാകാനും കാരണമാകുമെന്ന് ആയുര്‍വേദത്തില്‍ പ്രധാനമായും നിഷ്‌കര്‍ഷിക്കുന്നത്. 
 
എന്നാല്‍, ഇത് തെറ്റായ പ്രചരണമാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ പഠനങ്ങള്‍ പ്രകാരം മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നതില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് പറയുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പറയാന്‍ ഇതുവരെ ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sex Education: കിടപ്പറയില്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ പുരുഷന്‍മാര്‍ ചെയ്യേണ്ടത്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക