Webdunia - Bharat's app for daily news and videos

Install App

വെറും വയറ്റിൽ കറിവേപ്പില ചവയ്‌ക്കാം : നേടാം ഈ ഗുണങ്ങൾ

അഭിറാം മനോഹർ
വെള്ളി, 14 ഫെബ്രുവരി 2020 (16:45 IST)
കറിവേപ്പിലയ്‌ക്ക് ധാരാളം ഔഷധഗുണങ്ങൾ ഉള്ളതായി നമുക്കറിയാം. വലിയൊരു പരിധി വരെ നമ്മൾ ഉപയോഗിക്കുന്ന എല്ലാ കറികളും കറിവേപ്പില ചേർക്കുന്നതിന് പിന്നിലെ കാരണവും അത് തന്നെയാണ്. എന്നാൽ കറികളിൽ അല്ലാതെ ഇതിന്റെ നീര് ഇറക്കുന്നതും വളരെ ആരോഗ്യത്തിന് ഉത്തമമാണ്. അതും രാവിലെ വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ ഗുണങ്ങൾ ഏറെയാണ്.
 
മുടികൊഴിച്ചിലുണ്ടെങ്കില്‍ അത് തടയാന്‍ കറിവേപ്പില രാവിലെ ചവയ്‌ക്കുന്ന പതിവ് സഹായിക്കും. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം കറിവേപ്പിലെ ചവച്ച് അതിന്റെ നീര് കഴിക്കാം കറിവേപ്പിലയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ഫോസ്ഫറസ്, അയേണ്‍, കാത്സ്യം, നികോട്ടിനിക് ആസിഡ് എന്നിവ മുടികൊഴിച്ചിൽ സഹായിക്കാൻ ഉപകാരപ്രദമാണ്. അത് മാത്രമല്ല ശരീരത്തിനകത്തെ ദഹനം സുഗമമാക്കാനും കറിവേപ്പില വളരെയധികം സഹായകരമാണ്. പതിവായി മലബന്ധമുണ്ടാകാറുള്ളവരാണെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കറിവേപ്പില ചവക്കുന്നത് ആശ്വാസം നൽകും. ചിലർക്ക് രാവിലെ എഴുന്നെറ്റാൻ അനുഭവപ്പെടുന്ന അകാരണമായ ക്ഷീണമെല്ലാം(മോണിംഗ് സിക്ക്‌നെസ്സ് ) പരിഹരിക്കാനും ഈ ശീലം സഹായകരമാണ്.
 
ഇത് കൂടാതെ വണ്ണം കുറയ്‌ക്കാനും ഈ പതിവ് ഉപകാരപ്രദമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ പുറംതള്ളാനും കറിവേപ്പില സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും എന്താണന്നറിയാമോ, ഇക്കാര്യങ്ങള്‍ അറിയണം

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

സ്ഥിരം ഹീലുള്ള ചെരുപ്പ് ധരിക്കാറുണ്ടോ? ഒന്ന് സൂക്ഷിച്ചോ

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

International Women's Day 2025: സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്

അടുത്ത ലേഖനം
Show comments