കിടപ്പറയിൽ നിങ്ങളുടെ താളം തെറ്റിക്കുന്നത് ഇതോ? സൂക്ഷിക്കണം

ചിപ്പി പീലിപ്പോസ്

വ്യാഴം, 13 ഫെബ്രുവരി 2020 (16:13 IST)
ആരോഗ്യകരമായ കുടുംബജീവിതം നയിക്കാനാണ് ഏവരും ഇഷ്ടപ്പെടുക. സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിത്തറ എന്നു പറയുന്നത് കിടപ്പറ തന്നെയാണ്. ഇവിടെയാണ് ജീവിതത്തിലെ പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നത്. 
 
പരസ്പരം ഉള്ളു തുറന്ന് സംസാരിക്കുന്നതിലൂടെ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുകയും ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുകയും ചെയ്യും. എന്നാല്‍ ചില ആളുകള്‍ക്ക് തങ്ങളുടെ പങ്കാളിയുമായുള്ള നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കാറില്ല. അത്തരം മാനസികാവസ്ഥ ഇടയ്ക്കെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽ അക്കാര്യം പങ്കാളിയോട് തന്നെ തുറന്നു പറയുകയും സമാധാനപരമായി കുറച്ച് സമയം റെസ്റ്റ് എടുക്കുകയുമാണ് വേണ്ടത്. അല്ലെങ്കിൽ ഇത് കടുത്ത നിരാശയിലേക്കും പിന്നീട് കലഹത്തിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്. 
 
കിടപ്പറയില്‍ അസംതൃപ്തരാകാനുള്ള ഒരു പ്രധാന കാരണമാണ് സ്വന്തം ശരീരത്തെപറ്റിയോ സൗന്ദര്യത്തേപറ്റിയോ ഉള്ള അപകര്‍ഷതബോധം. ഇതുമൂലം പല ആളുകള്‍ക്കും സെക്‌സ് ആസ്വദിക്കാന്‍ കഴിയില്ല. അതുപോലെ മാനസികവും ശരീരികവുമായ ക്ഷീണവും കിടപ്പറ ഒരു നരകമാക്കി തീര്‍ത്തേക്കും. ഇത്തരം വേളകളില്‍ സന്തോഷത്തേക്കാള്‍ ഉപരിയായി അസ്വസ്ഥതകളായിരിക്കും സമ്മാനിക്കുക. അങ്ങനെയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അവരവർ തന്നെയാണ്.  
 
കിടപ്പറയുടെ താളം തെറ്റിക്കുന്ന മറ്റൊന്നാണ് മനസികസമ്മര്‍ദ്ദം. കൂടാതെ എപ്പോഴും ഇരുന്നുള്ള ജോലി ചെയ്യുന്നതും സെക്‌സിനോട് മടുപ്പുളവാക്കുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനസുകൾ തമ്മിൽ ഐക്യമുണ്ടെങ്കിൽ ഏത് സാഹചര്യവും സുഖകരമാക്കാൻ കഴിയുമത്രേ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാദം വിണ്ടുകീറാറുണ്ടോ?; പരിഹാരമാർഗങ്ങൾ ഇതാ!!