Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളറ: ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം

കോളറ: ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ജൂലൈ 2024 (10:48 IST)
കടുത്ത ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നിവയാണ് കോളറുടെ പ്രധാന ലക്ഷണങ്ങള്‍. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. കോളറയുള്ളവരില്‍ നിര്‍ജലീകരണം പെട്ടന്ന് സംഭവിക്കുകയും ശരീരം തളരുന്നത് പോലെ തോന്നുകയും ചെയ്യും. നിര്‍ജലീകരണം തടയുകയാണ് കോളറയ്ക്കെതിരായ മികച്ച പ്രതിരോധ മാര്‍ഗം. ശുദ്ധ ജലം നന്നായി കുടിക്കണം. ഒ.ആര്‍.എസ്.ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിവ കുടിക്കണം. രോഗബാധയുണ്ടായാലും 75 ശതമാനം ആളുകളിലും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല.
 
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ. ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുന്‍പും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കണം. ആഹാരസാധനങ്ങളില്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യം, കക്ക, കൊഞ്ച് വൃത്തിയായി കഴുകണം, പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ക്കരുത്; കോളറ ബാധയില്‍ ജാഗ്രതാ നിര്‍ദേശം