Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

ചിപ്പി പീലിപ്പോസ്

, വ്യാഴം, 30 ജനുവരി 2020 (14:42 IST)
ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്‌ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ഇപ്പോൾ കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിരവധി പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇത്തരം വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പിന്നീട് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പടരുന്നതാണ്. 
 
കൊറോണ വൈറസിന്റെ ലക്ഷങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കുന്നത്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി
കടുത്ത ചുമ
ജലദോഷം
അസാധാരണമായ ക്ഷീണം
ശ്വാസതടസം  
മൂക്കൊലിപ്പ്
 
വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ ആരോഗ്യത്തിന് നല്ലത്? ഇതാ ഉത്തരം