Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണിയാകാൻ പറ്റിയ സമയം എപ്പോൾ? ആർത്തവത്തിന് മുമ്പോ ശേഷമോ?

ഗർഭിണിയാകാൻ പറ്റിയ സമയം എപ്പോൾ? ആർത്തവത്തിന് മുമ്പോ ശേഷമോ?

ചിപ്പി പീലിപ്പോസ്

, ബുധന്‍, 29 ജനുവരി 2020 (13:08 IST)
ഗർഭധാരണവും ആർത്തവും എല്ലാവരേയും സംശയത്തിലാഴ്‌ത്തുന്നതാണ്. ആർത്തവത്തിന് മുമ്പാണോ ശേഷമാണോ കുഞ്ഞുണ്ടാകാൻ ബന്ധപ്പെടേണ്ടത് എന്നതാണ് പലരും ഡോക്‌ടർമാരോട് ചോദിക്കുന്ന ചോദ്യം. ഇതെല്ലാം പലരുടേയും സംശയ തന്നെയാണ്. 
 
ആർത്തവ സമയത്തും ഗര്‍ഭധാരണ സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല എന്നതാണ് സത്യം. പൊതുവേ ആര്‍ത്തവ സമയത്ത് പ്രത്യുൽപ്പാദന ശേഷി വളരെയധികം കുറവായിരിക്കും. എന്നാല്‍ പൂര്‍ണമായും ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാനും സാധിക്കില്ല. കാരണം 28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയില്‍ അണ്ഡ വിസര്‍ജനം നടക്കുന്നത് പതിനാലാമത്തെ ദിവസമാണ്. എന്നാല്‍ അണ്ഡവിസര്‍ജനത്തിന് ശേഷം 12-24 മണിക്കൂര്‍ വരെ പുറത്ത് വന്ന അണ്ഡത്തിന് ഫലോപ്പിയന്‍ ട്യൂബില്‍ ആക്ടീവ് ആയി ഇരിക്കാന്‍ സാധിക്കുന്നു. ഈ സമയത്തുള്ള ശാരീരിക ബന്ധം പലപ്പോഴും ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
 
നിങ്ങളുടെ ആര്‍ത്തവ ചക്രം 28-30 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ നിങ്ങളുടെ ഓവുലേഷന്‍ പിരിയഡ് എന്ന് പറയുന്നത് 11 മുതല് 19 വരെയുള്ള ദിവസങ്ങളിലാണ്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
 
ആര്‍ത്തവത്തിനു മുന്‍പ് ഉള്ള ശാരീരിക ബന്ധം ഗര്‍ഭധാരണം വളരെയധികം കുറക്കുന്ന സമയമാണ്. കൃത്യമായി ആര്‍ത്തവ ചക്രവും ഓവുലേഷനും നടക്കുന്ന സ്ത്രീകളില്‍ മാത്രമേ ഗർഭധാരണത്തിനുള്ള സാധ്യത കുറയുകയുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചായ പ്രേമിയാണോ?; അമിതമായി കുടിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ നിരവധി