കോവിഡ് ബാധിതരായവരില്‍ ഭാവിയില്‍ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, സ്‌ട്രോക്ക് എന്നീ രോഗങ്ങള്‍ക്ക് സാധ്യതയുള്ളതായി പുതിയ പഠനം. കോവിഡ് പോസിറ്റീവ് ആയവരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ അറിവ്. ഡെന്മാര്‍ക്കില്‍ നിന്നാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്. എട്ടാമത് യൂറോപ്യന്‍ അക്കാദമി ഓഫ് ന്യൂറോളജി കോണ്‍ഗ്രസിന്റെ ഭാഗമായി കോവിഡ് ബാധിതരായ 43,375 പേരെയാണ് പഠനത്തിനു വിധേയമാക്കിയത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കോവിഡ് പോസിറ്റീവ് ആയവരില്‍ സ്‌ട്രോക്ക് അടക്കമുള്ള രോഗങ്ങള്‍ ഭാവിയില്‍ വരാന്‍ രണ്ട്, മൂന്ന് മടങ്ങ് സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. തലച്ചോറില്‍ ബ്ലീഡിങ് അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഇവര്‍ നേരിട്ടേക്കാം. കോവിഡ് വന്നവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അധികരിക്കാന്‍ സാധ്യയുള്ളതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.