Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിഡ് കുട്ടികളുടെ അസുഖമാകും; പുതിയ പഠനം

Covid 19
, വെള്ളി, 13 ഓഗസ്റ്റ് 2021 (07:56 IST)
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിഡ് കുട്ടികളുടെ അസുഖമായിത്തീരുമെന്ന് പഠനം. യു.എസ്.-നോര്‍വീജിയന്‍ സംഘമടങ്ങുന്ന വിദഗ്ധരാണ് പഠനം നടത്തിയത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തവും വൈറസ് ബാധിതരാകാന്‍ സാധ്യത കൂടുതലുള്ളവരും കുട്ടികള്‍ ആയിരിക്കുമെന്നാണ് പഠനം. വാക്‌സിന്‍ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിര്‍ന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് നോര്‍വേയിലെ ഓസ്ലോ സര്‍വകലാശാലയിലെ ഒറ്റാര്‍ ജോര്‍ണ്‍സ്റ്റാഡ് പറഞ്ഞു. 1889-1890 കാലഘട്ടത്തില്‍ ലോകത്ത് റഷ്യന്‍ ഫ്‌ളൂ പടര്‍ന്നുപിടിച്ചപ്പോള്‍ 70 വയസ്സിനു മുകളിലുള്ള പത്തുലക്ഷംപേര്‍ മരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ രോഗം ബാധിക്കുന്നത് 7-12 മാസം പ്രായമുള്ള കുട്ടികളിലാണെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗസ്‌നിയും പിടിച്ചെടുത്തു, അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിന് 150 കിലോമീറ്റർ അടുത്തെത്തി താലിബാൻ