Publish Date: Tue, 02 May 2023 (13:13 IST)
Updated Date: Tue, 02 May 2023 (13:15 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ രോഗബാധിതരായിരുന്ന 6,379 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി. രോഗമുക്തി നിരക്ക് നിലവില്‍ 98.72 ശതമാനമാണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 44,175 പേരാണ്.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്സിനാണ്. രണ്ടാം ഡോസായി 95.21 കോടിയും മുന്‍കരുതല്‍ ഡോസായി 22.87 കോടിയും നല്‍കി.