Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് രോഗികളുടെയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും ശ്രദ്ധയ്ക്ക്; ഒഴിവാക്കരുത് വെള്ളവും ആഹാരവും

കോവിഡ് രോഗികളുടെയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും ശ്രദ്ധയ്ക്ക്; ഒഴിവാക്കരുത് വെള്ളവും ആഹാരവും
, ബുധന്‍, 28 ഏപ്രില്‍ 2021 (13:25 IST)
കോവിഡ് രോഗികളും വീട്ടില്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരും ഈ ദിവസങ്ങളില്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം. വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ചൂടുവെള്ളം തന്നെ കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം. പറ്റുമെങ്കില്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഇടയ്ക്കിടെ തൊണ്ട ഗാര്‍ഗിള്‍ ചെയ്യുക. നന്നായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ ആവി പിടിക്കുന്നതും നല്ലതാണ്. ദിവസവും എട്ട് മണിക്കൂര്‍ കൃത്യമായി ഉറങ്ങണം. നന്നായി ഭക്ഷണം കഴിച്ചാലേ രോഗപ്രതിരോധശേഷി വര്‍ധിക്കൂ. പോഷകഘടകങ്ങള്‍ ധാരാളമുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. 

കോവിഡ് അത്ര ഗുരുതരമായി ബാധിക്കാത്ത ആളുകള്‍ വീടുകളില്‍ തന്നെയാണ് സ്വയം ക്വാറന്റീന്‍ ചെയ്യുന്നത്. എന്നാല്‍, വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ ആരോഗ്യനിലയില്‍ ചില മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളും ശ്രദ്ധാലുക്കളായിരിക്കണം. ആരോഗ്യനിലയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കണം. 
 
ഓക്‌സിജന്‍ ലെവല്‍ താഴുക എന്നതാണ് കോവിഡ് ബാധയുടെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗലക്ഷണം. വളരെ പെട്ടന്നായിരിക്കും ഓക്‌സിജന്‍ ലെവല്‍ താഴാന്‍ തുടങ്ങുക. ഓക്‌സിജന്‍ ലെവല്‍ ക്രമാതീതമായി താഴാന്‍ തുടങ്ങിയാല്‍ അതൊരു ഗുരുതര സ്ഥിതി വിശേഷമാണ്. ചിലപ്പോള്‍ കൃത്രിമ ഓക്‌സിജന്‍ സഹായം വേണ്ടിവരും. 
 
പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നമുക്ക് ഓക്‌സിജന്‍ ലെവല്‍ എത്രയാണെന്ന് നോക്കാവുന്നതാണ്. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ ലെവല്‍ താഴുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ നോക്കണം. 
 
വിരല്‍ ഓക്‌സിമീറ്ററിനുള്ളില്‍ ഇട്ടാല്‍ സെക്കന്റുകള്‍ ശരീരത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അറിയാന്‍ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ആളുടെ ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ 95 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കും. എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുള്ള ആളുകള്‍ക്കാണ് ഇതില്‍ കുറവ് രേഖപ്പെടുത്തുക. അതേസമയം 92 ശതമാനത്തില്‍ താഴെയാണ് ഓക്‌സിജന്‍ ലെവല്‍ രേഖപ്പെടുത്തുന്നതെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഓക്‌സിമീറ്ററില്‍ ഹാര്‍ട്ട് ബീറ്റ് അളക്കാനും സാധിക്കും. സാധാരണ ഗതിയില്‍ ഒരാളുടെ ഹാര്‍ട്ട് ബീറ്റ് മിനുറ്റില്‍ 60 മുതല്‍ 100 വരെയാണ്. 

ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം, അല്ലെങ്കില്‍ മോഹാലാസ്യപ്പെടുക എന്നിവയാണ് കോവിഡിന്റെ അപായസൂചനകള്‍. ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ദിശ 1065, 0471 25552 056 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ ഹോം ക്വാറന്റൈനിലാണോ? രോഗലക്ഷണങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക