Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്പോഴും കരയുന്നവരാണോ ? എങ്കിൽ അതൊരു കുറവായി കാണേണ്ട !

എപ്പോഴും കരയുന്നവരാണോ ? എങ്കിൽ അതൊരു കുറവായി കാണേണ്ട !
, വെള്ളി, 24 ജനുവരി 2020 (18:41 IST)
ചെറിയ കാര്യങ്ങൾക്ക് പോലും കരയുന്നവരാണോ നിങ്ങൾ ? അതൊരു കുറവായി പലരും നിങ്ങളോട് പറഞ്ഞിരിക്കും. എങ്കിൽ കരയുന്നതിനെ ഓർത്ത് നിങ്ങൾ ഇനി സങ്കടപ്പെടേണ്ട, കാരണം ആ കരച്ചിൽ നിങ്ങൾക്ക് മികച്ച മാനസിക ശാരീരിക ആരോഗ്യം നൽകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 
സങ്കടം വരുമ്പോൾ കരച്ചിൽ അടക്കി പിടിക്കുന്നവരാണ് കൂടുതൽ പേരും, പലരും കരച്ചിൽ അടക്കി ഒറ്റയ്ക്ക് കരയും, ചിലരാവട്ടെ കരയുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കും. എന്നാൽ ഈ രണ്ട് രീതികളും ആരോഗ്യത്തിന് ഗുണകരമല്ല. വികാരങ്ങൾ കൃത്യസമയത്ത് പ്രകടിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അത് മനുഷ്യന്റെ മാനസിക ആരോഗ്യത്തെ അത് സാരമായി തന്നെ ബാധിക്കും.
 
മാനസിക ആരോഗ്യത്തിലെ പ്രശ്നങ്ങൾ പിന്നീട് ശരീരത്തിലും പ്രതിഫലിയ്ക്കാം. ഹൃദയാഘാദം വരെ ഇത്തരത്തിൽ സംഭവിക്കാം എന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ചെറിയ കാര്യങ്ങളിൽ പോലും ഉടൻ കരയുന്നവർക്ക് വൈകാരികമായ സമ്മർദ്ദത്തെ കൃത്യമായി നിയന്ത്രിയ്ക്കാൻ സാധിക്കും. സമ്മർദ്ദമില്ലാതെ മനസിനെ നിയന്ത്രിയ്ക്കാൻ ഇത്തരക്കാർ കൂടുതൽ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖക്കുരു വില്ലനാണോ?; ഇതാ ചില വഴികൾ