Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോര കാണുമ്പോൾ തല കറങ്ങി വീഴുന്നതിന്റെ കാരണമെന്ത്?

ചോര കാണുമ്പോൾ തല കറങ്ങി വീഴുന്നതിന്റെ കാരണമെന്ത്?

ചിപ്പി പീലിപ്പോസ്

, വെള്ളി, 24 ജനുവരി 2020 (15:05 IST)
ചോര കണ്ടാൽ തല കറങ്ങി വീഴുന്നവരുണ്ട്. കൈവിരലൊന്ന് മുറിഞ്ഞാൽ, കൺ‌മുന്നിലൊരു അപകടം നടന്നാൽ ഒക്കെ അത് കണ്ടിരിക്കാനുള്ള ത്രാണി ചിലർക്കില്ല. ഇക്കൂട്ടർ ഉടൻ തന്നെ തലകറങ്ങി വീഴാറുണ്ട്. രക്തപരിശോധന പോലും താൽപ്പര്യപൂർവ്വമായിരിക്കില്ല ഇക്കൂട്ടർ ചെയ്യുന്നത്. 
 
രക്തം പൊടിയുന്നത് തന്നെ കണ്ടുനില്‍ക്കാന്‍ കഴിയാത്ത ഒരവസ്ഥയാണിത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് പലർക്കും അറിയില്ല. ഇതൊരു 'ഫോബിയ' ആണ്. 'ഹീമോഫോബിയ' അഥവാ രക്തത്തിനോടുള്ള 'ഫോബിയ'. അത്ര അപൂര്‍വമല്ലാത്ത ഒരു പ്രശ്‌നമാണിത്. പ്രശ്നകരമല്ലാത്ത ഒരു പ്രശ്നമാണിതെന്ന് വേണെമെങ്കിൽ പറയാം.
 
ഹീമോഫോബിയ' ഉള്ള ആളുകള്‍, രക്തം കാണുമ്ബോള്‍ അവരുടെ രക്തസമ്മര്‍ദ്ദം താഴുന്ന സാഹചര്യമുണ്ടാകുന്നു. ഇതിനെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇതാണ് തലകറങ്ങി വീഴാൻ കാരണമാകുന്നത്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ അല്‍പനേരം കിടക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പക്ക അച്ചാർ കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം