താരനെന്ന വില്ലനെ ഓടിക്കാം; ഈ മാർഗങ്ങൾ പരീക്ഷിക്കൂ

തലയിലെ ചര്‍മ്മം വരണ്ടുപോകുന്നത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് വെളളത്തില്‍ ചേര്‍ത്ത് തലമുടി കഴുകാം

റെയ്‌നാ തോമസ്

വെള്ളി, 17 ജനുവരി 2020 (18:22 IST)
ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതു കൊണ്ടുണ്ടാകുന്നതാണ് എണ്ണമയമുള്ള താരന്‍. ശിരോചര്‍മത്തിലെ എണ്ണഗ്രന്ഥികള്‍ കൂടുതലായി എണ്ണ ഉല്‍പാദിപ്പിക്കുന്നു. അത് പിറ്റിറോസ്‌പോറം എന്ന പൂപ്പലുകള്‍ വളരാന്‍ സഹായിക്കുന്നു. സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയുടെ അമിതമായ ഉപയോഗം മൂലം ശിരോചര്‍മം വരണ്ടും താരനുണ്ടാകാം.
 
തലയിലെ ചര്‍മ്മം വരണ്ടുപോകുന്നത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് വെളളത്തില്‍ ചേര്‍ത്ത് തലമുടി കഴുകാം. പക്ഷെ ഒരു കാരണവശാലും ചെറുനാരങ്ങനീര് മാത്രം തലയോട്ടിലില്‍ തേച്ച് പിടിപ്പിക്കരുത്. വെളളത്തിലോ തൈരിലോ ചേര്‍ത്ത് മാത്രം ഉപയോഗിക്കുക.
 
പാളയംകോടന്‍ പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയില്‍ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക. ശുദ്ധമായ ചെറുപയര്‍പൊടി തൈരില്‍ കലക്കി തലയില്‍ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടിലുണ്ടാക്കാം, മേക്കപ്പ് റിമൂവര്‍ !