മുടികൊഴിച്ചിൽ,താരൻ തുടങ്ങി തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന എല്ലാതും തന്നെ നമ്മളെ കാര്യമായി അലട്ടുന്ന ഒന്നാണ്. മുടിയുടെ അഴകിലും ആരോഗ്യത്തിനും അത്രയേറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൽ. ഇതിനായി പലതരത്തിലുള്ള എണ്ണകൾ മറ്റ് തെറാപ്പികൾ എന്നിവ പരീക്ഷിക്കാത്തവരും ചുരുക്കമാണ്.
എന്നാൽ ഒട്ടനേകം മരുന്നുകൾ മുടിയിൽ പരീക്ഷിക്കുന്നതിലും ഫലപ്രദമായ മാർഗമാണ് ശരിയായ മസാജിങും. മുടിക്ക് വളർച്ചയും കരുത്തും നൽകുക,മുടി കൊഴിച്ചിൽ, താരൻ തുടങ്ങി പലതിനും ഉള്ള പരിഹാരം ശരിയായ മസാജിങ്ങാണ്. പ്രോട്ടീനും വൈറ്റമിനും അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് എങ്ങനയോ അതുപോലെതന്നെയാണ് ശരിയായ രീതിയിലുള്ള മസാജിങ്ങും മുടിക്ക് ഗുണം ചെയ്യുന്നത്.
ശരിയായ രീതിയിൽ മസാജ് ചെയ്യുമ്പോൾ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വർധിക്കുകയും മുടിയുടെ വേരുകൾ ശക്തിപ്പെടുകയും ചെയ്യും.രക്തയോട്ടം വർധിക്കുന്നത് പോഷകങ്ങളെ സ്വീകരിക്കൽ എന്ന പ്രവർത്തനം വേഗത്തിലാക്കുകയും ച്ചെയ്യുന്നു.
ശിരോചർമത്തിൽ മുഴുവനുമായി എണ്ണ പുരട്ടിയ ശേഷമാണ് മസാജ് ചെയ്യുവാൻ ആരംഭിക്കേണ്ടത്. വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ സാവധാനം മാത്രം മസാജ് ചെയ്യുക. തലയോട്ടി മസാജ് ചെയ്യുവാൻ ഏറ്റവും ഉത്തമം വെളിച്ചെണ്ണയാണ്.