Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഡിലെ പരസ്യം കണ്ട് മസാജിന് പോയ പ്രവാസിക്ക് കിട്ടിയത് മുട്ടൻപണി

നേപ്പാളി പൗരന് 60,300 ദിര്‍ഹമാണ് നഷ്ടപ്പെട്ടത്.

കാർഡിലെ പരസ്യം കണ്ട് മസാജിന് പോയ പ്രവാസിക്ക് കിട്ടിയത് മുട്ടൻപണി
, വ്യാഴം, 22 ഓഗസ്റ്റ് 2019 (09:27 IST)
റോഡില്‍ നിന്ന് ലഭിച്ച കാര്‍ഡിലെ നമ്പറില്‍ ബന്ധപ്പെട്ട് മസാജിന് പോയ പ്രവാസിയെ കൊള്ളയടിച്ച സംഭവത്തിൽ യുവതിക്ക് ശിക്ഷ വിധിച്ചു.നേപ്പാളി പൗരന് 60,300 ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. പ്രതിയായ ആഫ്രിക്കകാരിക്ക് ആറ് മാസം ശിക്ഷ വിധിച്ചു.  മസാജ് സെന്ററെന്ന പേരില്‍ ഫോണ്‍ നമ്പര്‍ അച്ചടിച്ച കാര്‍ഡുകള്‍ വിതരണം ചെയ്താണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചത്. കാര്‍ഡിലെ ഫോണ്‍ നമ്പര്‍ കണ്ട് വാട്സ്ആപ് വഴി ബന്ധപ്പെട്ട നേപ്പാളി പൗരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് സ്ത്രീകളെയും കോടതി ശിക്ഷിച്ചു.
 
അന്യായമായി തടങ്കലില്‍ വെച്ചതിനും മോഷണത്തിനുമാണ് ശിക്ഷ. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. 2018 ജൂണ്‍ 10ന് നടന്ന സംഭവത്തില്‍ അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 
അല്‍ റഫായിലെ ഫ്ലാറ്റിനുള്ളില്‍ കടന്നയുടന്‍ എട്ട് സ്ത്രീകള്‍ ചേര്‍ന്ന് തന്നെ പിടിച്ചുവെയ്ക്കുകയും കൈയിലുണ്ടായിരുന്ന 60,300 ദിര്‍ഹം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ നേപ്പാളി യുവാവ് ആരോപിച്ചു. പണം ലഭിച്ചതോടെ തന്നെ പോകാന്‍ അനുവദിച്ചു. പിന്നീട് പ്രതികളും ഇവിടെനിന്ന് മുങ്ങി. യുവാവിന്റെ പരാതിപ്രകാരം അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടി. തട്ടിപ്പിനിരയായ യുവാവ് ഇവരെ തിരിച്ചറിയുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സമ്മതിച്ചിരിക്കുന്നു'; ഓടുന്ന ട്രെയിനിൽ യുവതിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; കൈയ്യടിച്ച് സോഷ്യൽമീഡിയ