Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹ രോഗികൾ 'വിറ്റാമിൻ സി' ഗുളികകൾ കഴിച്ചാൽ ? അറിയൂ ഈ സുപ്രധാന കാര്യം !

പ്രമേഹ രോഗികൾ 'വിറ്റാമിൻ സി' ഗുളികകൾ കഴിച്ചാൽ ? അറിയൂ ഈ സുപ്രധാന കാര്യം !
, വ്യാഴം, 28 ഫെബ്രുവരി 2019 (15:19 IST)
ഇന്ന് ആളുകൾ ഏറ്റവും കുടുതൽ ഭയപ്പെടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ശാരിരിക മാനസിക ആരോഗ്യത്തെ പൂർണമായും ബധിക്കുന്ന ഒരു അസുഖമാണിത്. വന്നുകഴിഞ്ഞാൽ പ്രമേഹത്തെ നിയന്ത്രിക്കുക അത്ര എളുപ്പമല്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ശരീരത്തിലെ മുഴുവൻ ആന്തരിക അവയവങ്ങളെയും പ്രമേഹം ബാധിക്കും.
 
പ്രമേഹം വന്നു കഴിഞ്ഞാൽ ആഹാര പാനിയങ്ങളിൽ കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ അപകടമായിരിക്കും തേടിയെത്തുക. ചില ഭക്ഷണങ്ങളുടെ ഗന്ധംപോലും പ്രമേഹം വർധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരുന്നുകളിലും വേണം ശ്രദ്ധ. മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടുമ്പോൾ പ്രമേഹ രോഗിയാണ് എന്ന് ഡോക്ടറെ പ്രത്യേകം അറിയിക്കണം.
 
വൈറ്റമിൻ സി ഗുളികകൾ പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന് പലരും സംശയം പറയാറുണ്ട്. എന്നാൽ വൈറ്റമി സി ഗുളികകൾ പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമികരിക്കാൻ സഹായിക്കുന്നു എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റീസ് വരാതിരിക്കാൻ വൈറ്റമി സി ഗുളികകൾ സഹായിക്കും എന്നാണ് ജേർണ ഡയബറ്റീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
 
ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് അമിത വണ്ണത്തെ കുറക്കുന്നതിന് വൈറ്റമിൻ സി ഗുളികകൾ കുടിക്കുന്നതിലൂടെ സാധിക്കും എന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിൽ മാനസിക സമ്മർദ്ദം കുറക്കുന്നതിനും വൈറ്റമിൻ സി ഗുളികകൾ സഹായിക്കും എന്നും ഓസ്ടേലിയയിലെ ഡെക്കിന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃക്കയെ പൊന്നുപോലെ നോക്കണം; അല്ലെങ്കില്‍ ഇങ്ങനെയുള്ള മുട്ടന്‍ പണികിട്ടും!