Select Your Language

Notifications

webdunia
webdunia
webdunia
webdunia

മർദ്ദനങ്ങളേറ്റുവാങ്ങുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ: പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ, എത്രയുംവേഗം പൈലറ്റിനെ മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു

മർദ്ദനങ്ങളേറ്റുവാങ്ങുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ: പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ, എത്രയുംവേഗം പൈലറ്റിനെ മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു
, ബുധന്‍, 27 ഫെബ്രുവരി 2019 (20:05 IST)
ഡൽഹി: പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട പാകിസ്ഥാന്റെ  നടപടിയെ രൂക്ഷമായ ഭഷയിൽ വിമർശിച്ച് ഇന്ത്യ. പൈലറ്റിനെ എത്രയും പെട്ടന്ന് മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
 
ബുധാനാഴ്ച പുലർച്ചെ പാകിസ്ഥാൻ ഇന്ത്യൻ  അതിർത്തിയിൽ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായത്. പിന്നീട് ഒരു ഇന്ത്യൻ പന്നിയെ പിടികൂടി എന്ന തലവാചകത്തിൽ ഒരു സൈനികനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.  
 
അതേ സമയം പിടികൂടിയ ഇന്ത്യൻ പൈലറ്റിനോട് മാന്യമായ രീതിയിലാണ് പെരുമാറുന്നത് എന്ന് അവകാശവാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ട  പൈലറ്റ് എന്ന് കരുതപ്പെടുന്ന വ്യക്തി ചോദ്യങ്ങൾക്ക് മറുപടി പറയുന്ന  തരത്തിലുള്ള ദൃശ്യം പങ്കുവച്ചുകൊണ്ടാണ് പാകിസ്ഥാൻ ഈ അവകാ‍ശവാദം ഉന്നയിച്ചിരിക്കുന്നത്. 
 
അക്രമാസക്തരായ പാക് ജവാൻ‌മാരുടെ ഇടയിൽ നിന്നും തന്നെ ഒരു മേജർ രക്ഷിച്ചു എന്നും തന്നോട് മാന്യമായ രീതിയിലാണ് പാക് സൈനിക ഉദ്യോഗസ്ഥർ പെരുമാറുന്നത് എന്നും വിക്മാന്ത അഭിനന്ദൻ എന്ന് പേർ വെളിപ്പെടുത്തിയ സൈനികൻ വ്യക്തമാക്കുന്നു.
 
പാകിസ്ഥാൻ സൈന്യം താങ്കളോട് മാന്യമായല്ലെ പെരുമാറിയത് എന്ന ചോദ്യത്തിന് അതെ എന്നും. സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയാലും ഇക്കാര്യം താൻ മാറ്റിപ്പറയില്ല എന്നും ദൃശ്യങ്ങളിൽ ഉള്ള വ്യക്തി പറയുന്നുണ്ട്. പാക് സൈനിക ഓഫീസർമാരുടെ ഒരു യൂണിറ്റിലാണ് താൻ ഇപ്പോഴുള്ളത് എന്നു ഇദ്ദേഹം വ്യക്തമാക്കുന്നു. 
 
ഏത് വിമാനത്തിലാണ് താങ്കൾ എത്തിയത്, എന്തായിരുന്നു താങ്കളുടെ ലക്ഷ്യം എന്നെല്ലാം  ദൃശ്യം പകർത്തുന്ന വ്യക്തി ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ‘ഈ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി പറയാനാകില്ല‘ എന്നായിരുന്നു പിടിയിലായ പൈലറ്റിന്റെ മറുപടി, താൻ വിവാഹിതനാണെന്നും, തേക്കേ ഇന്ത്യയിൽ നിന്നുമുള്ള ആളാണെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായാണ് പെരുമാറുന്നത്, പാകിസ്ഥാന്റെ അവകാശ വാദം ദൃശ്യങ്ങൾ പുറത്തുവിട്ട്