Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗരങ്ങളില്‍ താമസിക്കുന്ന 10ല്‍ ഏഴ് ഇന്ത്യക്കാര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളതായി സര്‍വേ

Digestive Problem News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 മാര്‍ച്ച് 2023 (12:10 IST)
നഗരങ്ങളില്‍ താമസിക്കുന്ന 10ല്‍ ഏഴ് ഇന്ത്യക്കാര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളതായി സര്‍വേ. ഇന്ത്യന്‍ ഡയറ്റിറ്റിക് അസോസിയേഷനാണ് സര്‍വേ നടത്തിയത്. പത്തില്‍ ഏഴുപേര്‍ക്കും അസിഡിറ്റി, നെഞ്ചെരിച്ചില്‍, തുടങ്ങി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായാണ് കണ്ടെത്തിയത്. 60ശതമാനത്തോളം പേരും ആഴ്ചയില്‍ ഒരു തവണയെങ്കിലും തങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പറയുന്നു. 12 ശതമാനത്തോളം പേര്‍ തങ്ങള്‍ക്ക് ദിവസവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടുകുന്നുണ്ടെന്നും പറയുന്നു. 
 
25നും 50നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്. ഓണ്‍ലൈനായാണ് സര്‍വേ നടത്തിയത്. രണ്ടായിരത്തിലധികം പേരാണ് ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പങ്കെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പച്ചക്കറികള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും കഴിച്ചിരിക്കണം