Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെണ്ണയുടെ ഈ ഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയുമോ ?

വെണ്ണയുടെ ഈ ഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയുമോ ?
, തിങ്കള്‍, 15 ഏപ്രില്‍ 2019 (20:31 IST)
വെണ്ണയെ പൊതുവെ തടി കൂട്ടുന്ന ഒരു ആഹാര പദാർത്ഥമായാണ് കണാക്കാക്കുന്നത്. എന്നാൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ആഹാരമാണ് വെണ്ണ. വെണ്ണക്ക് മാനസിക സമ്മർദ്ദത്തെ കുറക്കുന്നതിനും നല്ല ഉറക്കം നൽകുന്നതിനുമെല്ലാം പ്രത്യേക കഴിവാണുള്ളത്.
 
മാനസിക സമ്മർദ്ദം കുറക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുമായി കിടക്കുന്നതിനു മുൻപ് അ‌ൽ‌പം വെണ്ണ കാലിനടിയിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന് നല്ല പ്രതിരോധ ശേഷി വെണ്ണ കഴിക്കുന്നതിലൂടെ കൈവരിക്കാനാകും.
 
വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്തം ഗുണകരമാണ്. സ്ത്രീകൾ ഇത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വെണ്ണയിൽ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ അണുബാധകളെ ശക്തമായി പ്രതിരോധിക്കും.
 
ദഹനന സംബന്ധമായ അസുഖങ്ങൾക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുമെല്ലാം വെണ്ണ കഴിക്കുന്നതിലൂടെ പരിഹാരം കാണാൻ സാധിക്കും. എന്നാൽ അമിതമായി വെണ്ണ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായും മാറാം. വെണ്ണ കഴിക്കേണ്ടതിന്റെ അളാവ് സ്വന്തം ശാരീരിക് അവസ്ഥക്കനുസരിച്ച് വേണം ക്രമപ്പെടുത്താൻ. ടിവസേന ഒരു ടേബിൾ സ്പൂൺ വെണ്ണ കഴിക്കുന്നതാണ് ഉത്തമം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ചൂടുകാലത്ത് ആണുങ്ങള്‍ ചെയ്യേണ്ടത് !