Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷ വന്ധ്യതക്ക് പരിഹാരം തക്കാളി, ബീജത്തിന്റെ ഗുണം വർധിപ്പിക്കുമെന്ന് പഠനം !

പുരുഷ വന്ധ്യതക്ക് പരിഹാരം തക്കാളി, ബീജത്തിന്റെ ഗുണം വർധിപ്പിക്കുമെന്ന് പഠനം !
, ശനി, 12 ഒക്‌ടോബര്‍ 2019 (16:32 IST)
തക്കാളി സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പുരുഷ വന്ധ്യതക്ക് പരിഹാരം കാണും എന്ന് പഠനം. തക്കാളി പുരുഷ ബീജത്തിന്റെ ഗുണം വർധിപ്പിക്കുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നതായാണ് ഇംഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 
 
ലാക്ടോ ലൈക്കോപീൻ എന്ന ഘടകമാണ് പുരുഷ വന്ധ്യതക്ക് മരുന്നായി മാറുന്നതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ധാരാളം പഴങ്ങളിലും പച്ചക്കറികളിലും ലൈക്കോപീൻ ഉണ്ട് എന്നാൽ തക്കാളിയിലാണ് ഇതിന്റെ അളവ് കൂടുതൽ ഉള്ളത്. ലൈകോപീൻ എന്ന പഥാത്ഥത്തെ മനുഷ്യ ശരീരം വളരെ കുറഞ്ഞ അളവിൽ മാത്രമേ ആകിരണം ചെയ്യു എന്നതിനാൽ ലാക്‌ടോ‌ലൈകോപീൻ എന്ന ഘടകമാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്.
 
പഠനത്തിന്റെ ഭാഗാമായി ആളുകളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും ഒരു ഗ്രൂപ്പിന് ലാക്ടോ‌ലൈകോപീൻ ഗുളികകളും മറ്റൊരു ഗ്രുപ്പിന് ഡമ്മി ഗുളികളും നൽകി ലാക്ടോ ലൈക്കോപീൻ ഗുളികൾ നൽകിയ ആളുകളുടെ ബീജം കൂടുതൽ ആരോഗ്യകരമാവുകയും ബീജങ്ങളുടെ ചലനവേഗത 40 ശതമാനം വർധിച്ചതായും പഠനം കണ്ടെത്തി. ന്യൂട്രീഷൻ ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈഗ്രെയ്ൻ വേദന വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വേദന അകറ്റാനുമുണ്ട് ചില വിദ്യകൾ !