അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ബീഫ് സാനിധ്യം അറിയിച്ചിരിക്കുന്നു അതും പശുവിനെയോ പോത്തിനെയോ കൊല്ലാതെ തന്നെ. മാടുകളെ കൊല്ലാതെ പ്രത്യേക സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്തതാണ് ഈ മാംസം. സ്പൈസ് ബീഫ് എന്നാണ് ഈ മാംസത്തിന് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. മൃഗങ്ങളെ കൊല്ലാതെ ഭക്ഷണത്തിനായുള്ള മാംസം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ വിജയമാണ് ഇത്.
ഇസ്രായ്രേൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അലഫ് ഫാംസ്, റഷ്യയിലെ 3D പ്രിന്റിംഗ് കമ്പനിയുമായും അമേരിക്കയിലെ മാംസോൽപ്പാദന കമ്പനികളുമായി ചേർന്ന് ബഹിരാകാശത്ത്ത് നടത്തിയ പരീക്ഷണങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. കൃഷി ചെയ്തും അല്ലെങ്കിൽ മാടുകളുടെ രണ്ട് കോശത്തിൽനിന്നും ഭക്ഷ്യയോഗ്യമായ മാംസം ഉത്പാദിപ്പിക്കുന്നതിനായിരുന്നു പഠനം. തങ്ങളുടെ പരിശ്രമം വിജയം കണ്ടതായി ഒക്ടോബർ ഏഴിന് അലഫ് ഫാംസ് ലോകത്തെ അറിയിക്കുകയായിരുന്നു.
സെപ്തംബർ 23നാണ് അന്താരാഷ്ട്ര സ്പെയിസ് സെന്ററിൽവച്ച് 3D ബയോപ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് കോശങ്ങളിൽനിന്നും പശുവിന്റെ മാംസത്തിന്റെ ചെറീയ ഭാഗം ഉണ്ടാക്കിയത്. ഗുരുത്വകർഷണമില്ലാത്ത ബഹിരാകാശത്ത് കൃത്രിമ മാസ നിർമ്മാണം വേഗത്തിൽ നടക്കും എന്നതിനാലാണ് പഠനം ബഹിരാകാശത്തേക്ക് മാറ്റാൻ കാരണം. ബഹിരാകാശത്ത് ഭാവിയിൽ ഭൂമിയിലേക്കായി ക്രിത്രിമ മാംസ നിർമ്മാണ ശാലകൾ തുടങ്ങാനാകും എന്ന് തെളീയിക്കുന്നതാണ് പഠനത്തിന്റെ വിജയം.