Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോറുണ്ട ശേഷം പഴങ്ങള്‍ കഴിക്കരുത് ! കാരണം ഇതാണ്

ചോറുണ്ട ശേഷം പഴങ്ങള്‍ കഴിക്കരുത് ! കാരണം ഇതാണ്
, ശനി, 3 ജൂണ്‍ 2023 (10:17 IST)
ചോറ് കഴിച്ച ശേഷം എന്തെങ്കിലും പഴങ്ങള്‍ കഴിക്കുന്നത് മലയാളികളുടെ പൊതു ശീലമാണ്. എന്നാല്‍ ചോറ് കഴിച്ച ഉടനെ പഴങ്ങള്‍ കഴിക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല. പഴങ്ങള്‍ ചില പ്രത്യേക സമയങ്ങളില്‍ മാത്രമേ കഴിക്കാവൂ. 
 
പഴങ്ങളില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുമ്പോള്‍ പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേര്‍ന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. 
 
പഴങ്ങള്‍ തന്നെ ഭക്ഷണമാണ്. അപ്പോള്‍ പ്രധാന ഭക്ഷണത്തിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. പഴങ്ങള്‍ ദഹിക്കില്ലെന്ന് മാത്രമല്ല, പോഷകങ്ങളും ആഗിരണം ചെയ്യപ്പെടില്ല. 
 
പ്രധാന ഭക്ഷണം കഴിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പ് പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം. 
 
രാത്രി കിടക്കാന്‍ നേരം പഴങ്ങള്‍ കഴിക്കരുത്. കാരണം പഴങ്ങളിലടങ്ങിയ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് ഊര്‍ജ്ജനില ഉയര്‍ത്തുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെണ്ടയ്ക്ക് ചെറിയ പുള്ളിയല്ല ! നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കണം