Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനലിനെ നേരിടാൻ വെള്ളം കുടിയ്ക്കു, ഇക്കാര്യങ്ങൾ അറിയാതെപോകാരുത്

വേനലിനെ നേരിടാൻ വെള്ളം കുടിയ്ക്കു, ഇക്കാര്യങ്ങൾ അറിയാതെപോകാരുത്
, ബുധന്‍, 24 ഫെബ്രുവരി 2021 (14:37 IST)
നാവും തൊണ്ടയും എന്തിന് ശരീരം വരെ വരണ്ടുപോകുന്ന കഠിനമായ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളിയശേഷം ആശ്വാസമായി മഴയെത്തിയെങ്കിലും കേരളത്തിലും ചെന്നൈയിലും ജനങ്ങള്‍ക്ക് പൂര്‍ണമായും ചൂടുകാലം വിട്ടുപോയിട്ടില്ല. ഈ സമയം, ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ കാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ഒരാള്‍ പ്രതിദിനം എത്ര ലിറ്റര്‍ വെള്ളം ഉള്ളിലാക്കണം? ഓരോരുത്തരിലും ഇത് വ്യത്യസ്തമാണെങ്കിലും 1,500 മുതല്‍ 2,500 മി.ലി. വരെ വെള്ളം വേണം ശരീരത്തിന് ഒരു ദിവസം ആവശ്യമാണ് എന്നാണ് കണക്ക്
 
കാലാവസ്ഥ, ചെയ്യുന്ന ജോലിയുടെ പ്രത്യേകത, കഴിക്കുന്ന ഭക്ഷണത്തിന്‍റെ വ്യത്യസ്തത എന്നിവയനുസരിച്ചാണ് ശരീരം ജലത്തിന്‍റെ അളവു നിയന്ത്രിക്കുന്നത്. പൊരിവെയിലില്‍ കഠിനമായി അധ്വാനിക്കുന്ന ശരീരം ഉപയോഗിക്കുന്നത്ര വെള്ളം വേണ്ടിവരില്ല എസി റൂമില്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്. ശരീരത്തിനാവശ്യമായ ജലം ലഭിച്ചില്ലെങ്കിലുണ്ടാകുന്ന പ്രശ്നങ്ങള്‍ അനേകമുണ്ട്. നിര്‍ജലീകരണം, മലബന്ധം, മൂത്രാശയ രോഗങ്ങള്‍ അങ്ങനെ പോകുന്നു നിര. 1,200 മുതല്‍ 1,500 മി.ലി. വരെ മൂത്രം ഉല്പാദിപ്പിക്കാന്‍ തക്ക ജലം ഒരാള്‍ കുടിക്കേണ്ടതാണ്. ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത്. സൂപ്പുകള്‍, പാല്, ടൊമാറ്റോ, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവയില്‍ ജലാംശം കൂടുതലുണ്ട്. വേനലിൽ ചൂട് തടയാന്‍ ഇവ കഴിയ്ക്കുന്നത് ശീലമാക്കു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് രോഗികള്‍ 11കോടി 26ലക്ഷം കടന്നു; എട്ടുകോടി 82 ലക്ഷം പേര്‍ക്ക് രോഗമുക്തി