ശരീരത്തിന്റെ എഴുപതുശതമാനവും വെള്ളംതന്നെയാണ്. ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെയും വിഷാംശങ്ങളേയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറത്തുകളയാനും വെള്ളത്തെയാണ് ശരീരം ഉപയോഗിക്കുന്നത്. സന്ധികളെയും സൂക്ഷ്മമായ ശരീരകലകളെയും സംരക്ഷിക്കാന്‍ ശരിയായ രീതിയില്‍ വെള്ളം കുടിക്കേണ്ടതുണ്ട്. ഒരാള്‍ ദിവസത്തില്‍ എട്ടുഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് കണക്ക്. എന്നാല്‍ പലരും രണ്ടുംമൂന്നും ഗ്ലാസ് വെള്ളമേ കുടിക്കുന്നുള്ളു. ഇത് രോഗങ്ങളെ വരുത്തിവയ്ക്കും. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം മാറ്റേണ്ടതാണ്.
ശരീരഭാരം കുറയ്ക്കുന്നതില്‍ വെള്ളം പ്രധാനപങ്കുവഹിക്കുന്നു. കലോറിയെ എരിച്ചുകളയുകയും അമിതമായി ഭക്ഷണം കഴിക്കാതെ വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.