മനുഷ്യശരീരത്തിനു വെള്ളം അത്യാവശ്യമാണ്. എന്നാല്‍, തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം മോശമായി ബാധിക്കുമെന്ന് മനസ്സിലാക്കാം.
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ജലത്തിന്റെ ഒഴുക്ക് നിങ്ങളുടെ ശരീരത്തിലൂടെ അതിവേഗം താഴേക്ക് പോകുകയും സന്ധികളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് സന്ധിവാതത്തിനു കാരണമായേക്കും.
കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. അതായത് നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വെള്ളം വേഗം ഒഴുകുകയും അത് കിഡ്‌നിയുടെ ചുവരുകളിലേക്ക് തെറിക്കുകയും ചെയ്യുന്നു. ഇത് കിഡ്‌നിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ കൃത്യമായി ദാഹം ശമിക്കില്ല. ഇരുന്നുകൊണ്ട് ഗ്ലാസ് ഉപയോഗിച്ച് സാവധാനം വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു അത്യുത്തമം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശരീര പേശികളുടെ ജോലി ഭാരം കൂട്ടുകയും പിരിമുറുക്കം അനുഭവപ്പെടുകയും ചെയ്യും.