Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവേരി നദീജലതർക്കം: തമിഴ്നാടിനും കേരളത്തിനും ജലമില്ല, കർണാടകത്തിന് അധിക ജലം; വിധി പതിനഞ്ചു വർഷത്തേക്ക്

15 വർഷത്തേക്ക് വിധിയിൽ മാറ്റമുണ്ടാകില്ല

കാവേരി നദീജലതർക്കം: തമിഴ്നാടിനും കേരളത്തിനും ജലമില്ല, കർണാടകത്തിന് അധിക ജലം; വിധി പതിനഞ്ചു വർഷത്തേക്ക്
, വെള്ളി, 16 ഫെബ്രുവരി 2018 (11:24 IST)
രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമവിധി പറഞ്ഞു. പുതിയ വിധിയിൽ കേരളത്തിനും തമിഴ്നാടിനും തിരിച്ചടിയേറ്റിരിക്കുകയാണ്. തമിഴ്നാടിന്റെ വിഹിതം സുപ്രിംകോടതി വെട്ടി കുറച്ചു. 15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും. 
 
ഇതുവരെ 192 ടിഎം.സി ജലമായിരുന്നു കര്‍ണാടകം തമഴ്‌നാടിന് നല്‍കിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്.  കര്‍ണാടകത്തിന് 14.75 ടി.എം.സി വെള്ളം അധികം നൽകാനും കോ‌ടതി ഉത്തരവിട്ടു. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. അതേസമയം, അധികജലം വേണമെന്ന കേരളത്തിന്റേയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി. 
 
വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007ലെ വിധിക്കെതിരേ നല്‍കിയ അപ്പീലിലാണ് വിധി പറഞ്ഞത്. പ്രക്ഷോഭങ്ങൾ ഉണ്ടകായേക്കാമെന്ന സൂചന കണക്കിലെടുത്ത് കാവേരി നദീജല പ്രദേശങ്ങളിൽ സുരക്ഷയൊരുക്കിയിരിക്കുകയാണ് പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരവ് മോദിക്കെതിരായ കുരുക്ക് മുറുകുന്നു; നോട്ട് അസാധുവാക്കിയപ്പോൾ കള്ളപ്പണം വെളുപ്പിച്ചു, ഇനി രക്ഷയില്ല?