Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ ഈ ഗുണങ്ങൾ !

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ ഈ ഗുണങ്ങൾ !
, തിങ്കള്‍, 25 ഫെബ്രുവരി 2019 (18:51 IST)
ഏതു നേരത്തെ ഭക്ഷണം ഒഴിവാക്കിയാലും പ്രഭാതഭക്ഷണം ഒഴിവാകാരുത്തെന്ന് നം കേട്ടിട്ടുണ്ട്. ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. മിക്കപ്പോഴും വീടുകളിൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കാറുണ്ട്. ഇത്തരത്തിൽ മുട്ട പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അനവധിയാണ്. 
 
ശരീരത്തിനാവശ്യമായ പ്രോട്ടീൻ എത്തിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ശരീര പേശികളുടെ വളർച്ചക്കും വികാസത്തിനും സഹായിക്കും. മുട്ടയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതു ചർമ്മത്തിനും, ഹൃദയത്തിനും സംരക്ഷണം നൽകുന്നതാണ്. 
 
എല്ലുകളെ ബലപ്പെടുത്തുന്നത്തിൽ മുട്ട വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നീ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മുട്ടക്ക് പ്രത്യേക കഴിവാണുള്ളത്.  മുട്ടയിലടങ്ങിയിരിക്കുന്ന കോളിൻ, വിറ്റാമിൻ ബി തുടങ്ങിയവ തലച്ചോറിന്റെ പ്രവർത്തനത്തെ മേച്ചപ്പെടുത്തുത്താൻ സഹായിക്കും.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാവിലെ പുണ്ണകറ്റാൻ പ്രയോഗിക്കൂ അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ കൂട്ടുകൾ !