Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ, ഈ സ്ട്രെച്ചിങ്ങ് രീതികൾ ശീലമാക്കാം

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ, ഈ സ്ട്രെച്ചിങ്ങ് രീതികൾ ശീലമാക്കാം
, ചൊവ്വ, 21 ജൂണ്‍ 2022 (13:21 IST)
ജീവിതശൈലി രോഗങ്ങൾക്കൊപ്പം കൊവിഡ് കൂടി ചേർന്നപ്പോൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതി ഇന്ന് വ്യാപകമായിരിക്കുകയാണ്. വ്യായമമില്ലായ്മയും ഒരേ സ്ഥലത്തിരുന്ന് ജോലി ചെയ്യുന്നതും പല ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. തുടർച്ചയായി ഒരേ പൊസിഷനിൽ തുടരുന്നത് സന്ധികളിലും പേശികളിലും സ്റ്റിഫ്നസ്, വേദന,ചലനശേഷി വൈകല്യങ്ങൾ ഉണ്ടാക്കുന്നത്. ഇത് ബാഹ്യപേശികളുടെ പ്രവർത്തനശേഷി കുറയുന്നതിനും കാരണമാകുന്നു.
 
അതിനാൽ തന്നെ ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ പേശികളെ വലിച്ച് നീട്ടുന്ന സ്ട്രെച്ചിങ്ങ് പോലുള്ള വ്യായമമുറകൾ ചെയ്യേണ്ടതുണ്ട്. ഇത് ശരീരപേശികളുടെ വലിഞ്ഞുമുറുക്കം ഇല്ലാതാക്കാൻ സഹായിക്കുന്നു.
 
നെക്ക് റോൾ
 
ദിവസം മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കുന്നത് കഴുത്ത് വേദനയ്ക്ക് മാത്രമല്ല തലവേദന പോലുള്ള ദീർഘകാല പ്രശ്നങ്ങൾക്കും കാരണമാകാം. തല കഴിയാവുന്നത്ര മുന്നോട്ട് ചായ്ച്ച ശേഷം തലയും കഴുത്തും ചുറ്റിക്കുന്നതാണ് നെക്ക് റോളിൻ്റെ രീതി. ഓരോ തവണയും 3-5 തവണ തലയും കഴുത്തും കൊണ്ട് ഇങ്ങനെ വട്ടത്തിൽ ചുറ്റിക്കാം.
 
തോളുകൾ വട്ടത്തിൽ കറക്കുന്നതും ഒരു സ്ട്രെച്ചിങ്ങ് വ്യായമമാണ്. കമ്പ്യൂട്ടറിൽ ദീർഘനേരം കൈകൾ പോലും ഉയർത്താതെ ജോലി ചെയ്യുന്നവർ തീർച്ചയായും തോൾ സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ ശീലമാക്കേണ്ടതാണ്. നെക്ക് റോളിന് സമാനമായി തോൾ വട്ടത്തിൽ കറക്കുന്നതാണ് രീതി.
 
അരയ്ക്ക് മുകളിലുള്ള നടുവും തോൾ ഭാഗവും ഉപയോഗിച്ചുള്ള ചെസ്റ്റ് ഓപ്പണറാണ് പരിശീലിക്കാവുന്ന മറ്റൊരു സ്ട്രെച്ചിങ്ങ് രീതി.ഇതിനായി നിങ്ങളുടെ നടുവിന്റെ താഴത്തെ ഭാഗത്തേക്ക് നിങ്ങളുടെ കൈകൾ ചേർത്ത് വയ്ക്കുക, അത് നിങ്ങളുടെ നെഞ്ചും തോളും വിടർത്തും. നിങ്ങളുടെ കൈമുട്ടുകൾ വളയ്ക്കാതെ, നിങ്ങളുടെ കൈകൾ നിങ്ങൾക്ക് കഴിയുന്നത്ര ഉയരത്തിൽ ഉയർത്താൻ ശ്രമിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിന് ശേഷം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഈ യോഗാരീതികൾ ശീലമാക്കാം