Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിന് ശേഷം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഈ യോഗാരീതികൾ ശീലമാക്കാം

കൊവിഡിന് ശേഷം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഈ യോഗാരീതികൾ ശീലമാക്കാം
, ചൊവ്വ, 21 ജൂണ്‍ 2022 (13:18 IST)
ജീവിതശൈലി രോഗങ്ങൾക്കൊപ്പം കൊവിഡ് കൂടി ചേർന്നപ്പോൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതി ഇന്ന് വ്യാപകമായിരിക്കുകയാണ്. വ്യായമമില്ലായ്മയും ഒരേ സ്ഥലത്തിരുന്ന് ജോലി ചെയ്യുന്നതും പല ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. തുടർച്ചയായി ഒരേ പൊസിഷനിൽ തുടരുന്നത് സന്ധികളിലും പേശികളിലും സ്റ്റിഫ്നസ്, വേദന,ചലനശേഷി വൈകല്യങ്ങൾ ഉണ്ടാക്കുന്നത്. ഇത് ബാഹ്യപേശികളുടെ പ്രവർത്തനശേഷി കുറയുന്നതിനും കാരണമാകുന്നു.
 
അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് കൊവിഡിന് ശേഷം ശാരീരിക അസ്വസ്ഥതയുള്ളവർ ശീലിക്കേണ്ട യോഗ മുറകൾ എന്തെല്ലാമെന്ന് നോക്കാം.
 
നാഡീശോധന പ്രാണായാമം
 
നട്ടെല്ല് നിവർത്തി പദ്‌മാസനത്തിലോ അർധപദ്‌മാസനത്തിലോ ഇരിക്കാം. ഇടതുകൈ ചിന്മുദ്രയിൽ ഇടതുകാൽമുട്ടിനുമേൽ വിശ്രമിക്കുന്നു. വലതുകൈയുടെ പെരുവിരൽ കൊണ്ട് വലത്തെ നാസിക അടച്ച ശേഷം ഇടത് നാസികയിലൂടെ ശ്വാസം അകത്തേക്ക്. താനും സെക്കൻഡ്‌ ശ്വാസം പിടിച്ചുവെച്ച് വലത് നാസിക തുറന്ന് ദീർഘമായി പുറത്തേക്ക് വിടുന്നു. മോതിരവിരൽകൊണ്ട് ഇടത് നാസിക അടച്ച് വലത് നാസികയിലൂടെ ഇത് ആവർത്തിക്കണം.
 
കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതിനാൽ തന്നെ രോഗം മാറിയ ശേഷവും ശ്വാസകോശത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്. ഇത് ഭാവിയിൽ രോഗപ്രതിരോധം അനായാസമാകാൻ ഉപകാരപ്പെടുന്നു. ശ്വാസകോശത്തിൻ്റെ ശേഷി കൂടാനും പേശികൾ കൂടുതൽ ആയാസമാകാനും ഈ യോഗമുറകൾ ശീലിക്കാം.
 
മത്സ്യാസനം
 
പത്മാസനത്തിലിരുന്ന് മലർന്ന് കിടക്കുന്നു. . ശ്വാസമെടുത്ത് നെഞ്ചുയർത്തി തലയുടെ മുകൾഭാഗം തറയിൽ തൊടുന്നു. കൈമുട്ടുകളിൽ ബലം കൊടുത്ത് നെഞ്ച് അല്പം ഉയർത്തുന്നു. 15 മുതൽ 25 സെക്കൻഡ് വരെ ഈ നിലയിൽ തുടർന്ന് പൂർവസ്ഥിതിയിലേക്ക് വരാം.
 
ഭുജംഗാസനം
 
കാൽപ്പാദങ്ങൾ ചേർത്ത് താടി തറയിൽ തൊടുവിച്ച് കമിഴ്ന്ന്കിടക്കുന്നു. കൈപ്പത്തി തോളിന്റെ ഇരുവശങ്ങളിൽ കമിഴ്ത്തിവെക്കുന്നു. ശ്വാസമെടുത്ത് തല, നെഞ്ച് നാഭീഭാഗം വരെ ഉയർത്തുന്നു. ആ നിലയിൽ 15-25 സെക്കൻഡ് വിശ്രമിച്ച് പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

International Yoga Day 2022: യോഗ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം