Webdunia - Bharat's app for daily news and videos

Install App

കണ്ണില്‍ ഇടയ്ക്കിടെ കുരു വരുന്നുണ്ടോ?

കണ്‍കുരുവിന്റെ തുടക്കമായി ഫീല്‍ ചെയ്യുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2022 (20:37 IST)
ഇടയ്ക്കിടെ കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുത്. ഇടയ്ക്കിടെ കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്. വിട്ടു മാറാത്ത താരന്‍ മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളകളുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക. അതായത് ബേബി ഷാംപൂ പതപ്പിച്ച് അതില്‍ മുക്കിയ ബഡ്‌സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ (Blepharitis) വൃത്തിയാക്കുക. കണ്‍കുരുവിന്റെ തുടക്കമായി ഫീല്‍ ചെയ്യുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോള്‍ മുതല്‍ക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യും. വിരലുകള്‍ കൈവള്ളയില്‍ ഉരച്ച് കുരു ഉള്ള ഭാഗത്ത് ചൂട് വയ്ക്കുകയാണ് വേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ! ഇക്കാര്യങ്ങള്‍ അറിയണം

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്

അടുത്ത ലേഖനം
Show comments