ഹൃദയാഘാതത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ ?
ഹൃദയാഘാതത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ ?
ഹൃദയാഘാതത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ എന്ന ആശങ്ക ഭൂരിഭാഗം പേരിലുമുണ്ട്. ആരോഗ്യമുള്ളവര്‍ പോലും ഇക്കാര്യത്തില്‍ ഭയപ്പെടുന്നുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചാല്‍ ഹാർട്ടറ്റാക്കിനു ശേഷം സെക്‍സ് ആകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഹൃദയാഘാതത്തിനു ശേഷം നാല് മുതൽ ആറ് ആഴ്ചകൾക്ക് ശേഷവും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷവും മാത്രമെ ലൈംഗിക ബന്ധം പാടുള്ളൂ. സെക്‍സിനിടെയില്‍ ഹൃദയമിടിപ്പും കൂട്ടിയും രക്തസമ്മർദം വർദ്ധിക്കുമെന്നതാണ് ഇതിനു കാരണം.
പങ്കാളിയുമായി സംസാരിച്ച് ആശങ്കകള്‍ പരിഹരിക്കുന്നതിനു ശ്രദ്ധ കാണിക്കണം. സെക്‍സിനു മുമ്പ് അമിതമായി മദ്യപിക്കുന്നതും ഉത്തേജനം ഉണ്ടാക്കുന്ന ഗുളികകള്‍ കഴിക്കുന്നതും അപകടകരമാണ്. സ്‌പര്‍ശനങ്ങള്‍ക്കും ലാളനകള്‍ക്കും മുന്‍തൂക്കം നല്‍കുന്നതും അനുയോജ്യമായ സ്ഥിതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും അപകടം ഒഴിവാക്കും.
വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകൾ അടുത്ത് സൂക്ഷിക്കുകയും വിഷമതകള്‍ തോന്നുകയാണെങ്കില്‍ സംസാരിക്കുകയും വേണം.