നമ്മുടെ വീടുകളിൽ പതിവായുള്ള ഒരു ശീലമാണ് ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും വുപയോഗിക്കുക എന്നത്. എന്നാൽ ഈ ശീലം നമ്മെ കൊണ്ടുചെന്നെത്തിക്കുക മാരകമായ രോഗങ്ങളിലേക്കാണ് എന്നതാണ് വാസ്തവം
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ പുകയുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപെട്ടിരിക്കും എണ്ണയിൽ അടങ്ങിയിരിക്കുന്ന എച്ച് എൻ ഇ എന്ന വിഷപദാർത്ഥത്തിന്റെ സാനിധ്യം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നതിലൂടെ അണുബാധ മുതൽ ക്യാൻസർ വരെ ഉണ്ടായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എണ്ണ കൂടുതൽ തവണ ചൂടാകുന്നതനുസരിച്ച് വിഷപദാർത്ഥത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കൂം. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാകം ചെയ്തു കഴിക്കുന്നതിലൂടെ തലച്ചോറിലെ കോഷങ്ങൾക്ക് വരെ നശിക്കുന്നതിന് കാരണമാകും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.