ചിക്കന്‍ഗുനിയയ്ക്കുള്ള ലോകത്തെ ആദ്യവാക്‌സിന് അംഗീകാരം ലഭിച്ചു. യു എസ് ആരോഗ്യമന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. വാല്‍നേവ കമ്പനി വികസിപ്പിച്ചെടൂത്ത വാക്‌സിന്‍ ഇക്‌സ്ചിക് എന്ന പേരില്‍ വിപണിയിലെത്തും. 18 വയസ്സിന് മുകളിലുള്ള ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക.
ആഗോളത്തലത്തില്‍ തന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കന്‍ ഗുനിയ കഴിഞ്ഞ 15 വര്‍ഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെ ബാധിച്ചതായാണ് കണക്കുകള്‍. പേശിയിലേക്ക് ഇഞ്ചക്ഷന്‍ രൂപത്തിലായി നല്‍കുന്ന സിംഗിള്‍ ഡോസ് മരുന്നിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. 18നും അതിന് മുകളിലും പ്രായമുള്ള 3,500 പേരില്‍ ഈ മരുന്നിന്റെ ട്രയല്‍ നടത്തിയിരുന്നു.