Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്റെ വില എത്രയെന്നോ?

Nasal Covid Vaccine rate
, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (16:28 IST)
ഭാരത് ബയോടെക് നിര്‍മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയില്‍ വാക്‌സിന്റെ വില 800 രൂപയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ വില 325 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഭാരത് ബയോടെക് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം ജി.എസ്.ടി. കൂടി നല്‍കണം. 
 
സ്വകാര്യ ആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ വില ഇനിയും ഉയരും. 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍, നികുതി അടക്കം വാക്‌സിന് ആയിരം രൂപയോളം നല്‍കേണ്ടിവരും. കോവിന്‍ ആപ്പിലൂടെ വാക്‌സിന്‍ ലഭ്യമാകും. 
 
ഇന്‍കോ വാക് എന്ന വാക്‌സിന്‍ ജനുവരി നാലാമത്തെ ആഴ്ചയോടെ ആണ് വിപണിയിലെത്തുക. നേരത്തെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 18 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയി മൂക്കിലൂടെയുള്ള വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് എം.വി.ഗോവിന്ദന്‍