Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടി തഴച്ചുവളരും, ചര്‍മം വെട്ടിത്തിളങ്ങും; മീന്‍ പതിവാക്കിയാല്‍ പലതുണ്ട് നേട്ടം

മുടി തഴച്ചുവളരും, ചര്‍മം വെട്ടിത്തിളങ്ങും; മീന്‍ പതിവാക്കിയാല്‍ പലതുണ്ട് നേട്ടം
, ബുധന്‍, 10 ഏപ്രില്‍ 2019 (19:17 IST)
സമീകൃത ആഹാരങ്ങളുടെ പട്ടികയിൽ മുന്തിയ സ്ഥാനമുള്ള മീന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ദര്‍ പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍ദേശം എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്.

മീനിൽ മാത്രം അടങ്ങിയിരിക്കുന്ന ഒമേഗ - 3 ഫാറ്റി ആസിഡുകൾ മനുഷ്യശരീരത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്നതാണ് പ്രധാനം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മീന്‍ സഹായിക്കും.

ആഴ്‌ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മീന്‍ കഴിച്ചാല്‍ പലതുണ്ട് നേട്ടം. തലച്ചോറിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ വേഗത്തിലാകുന്നതിനൊപ്പം ഇന്നത്തെ തലമുറ ഭയക്കുന്ന ഉത്കണ്ഠ, മാനസികസമ്മർദം, പിരിമുറുക്കം എന്നിവയില്‍ നിന്നും രക്ഷനേടാനും മീന്‍ വിഭവങ്ങള്‍ നമ്മെ സഹായിക്കും.

മീനെണ്ണയിലെ പോഷകങ്ങൾ കാഴ്ചയെയും കേൾവി ശക്തിയും കൂട്ടാന്‍ സഹായിക്കുന്നതാണ്. അതിനൊപ്പം ചർമത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താനും ഉത്തമമാണ്. മുടിയുടെയും നഖങ്ങളുടെയും വളർച്ചയും ദൃഢതയും ഉറപ്പാക്കാനും നീർക്കെട്ടും ശരീരവേദനയും കുറയ്‌ക്കാനും മീനില്‍ അടങ്ങിയിരിക്കുന്ന ആസിഡുകള്‍ക്ക് കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടുകാലത്തെ ചൂടന്‍ ലൈംഗികബന്ധം - അറിയണം ഈ കാര്യങ്ങള്‍ !