Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുപ്പത്തിമൂന്നാം വയസ്സിൽ ഹൃദയാഘാതം, ഫിറ്റ്നസ് ഇൻഫ്ലുവൻസർ ലാരിസ ബോർജസ് അന്തരിച്ചു

fitness influencer
, വ്യാഴം, 31 ഓഗസ്റ്റ് 2023 (13:59 IST)
ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു. 33കാരിയായ ലാരിസ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യാത്രക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോമയിലായിരുന്ന ലാരിസയ്ക്ക് പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തില്‍ കടന്നതായി സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാര്‍സെല്ലസ് പ്രതികരിച്ചു. ലാബോറട്ടറിയിലെ പരിശോധനകള്‍ക്ക് ശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു. ഇന്‍സ്റ്റഗ്രാമില്‍ 30,000ത്തിന് മുകളില്‍ ഫോളോവേഴ്‌സാണ് ലാരിസ ബോര്‍ജസിനുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്ത്മ സാധ്യത കൂടുതല്‍