കുര്‍ബാനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച 17 കാരി മരിച്ചു
ജൂണ്‍ ഒന്നിനു രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫെറോന പള്ളിയില്‍ അമ്മ ഷൈനിക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആന്‍മരിയയ്ക്ക് ഹൃദയാഘാതമുണ്ടായത്
ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 17 കാരി ആന്‍ മരിയ ജോയ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ മരിയ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. ഇടുക്കി ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളാണ്.
ജൂണ്‍ ഒന്നിനു രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫെറോന പള്ളിയില്‍ അമ്മ ഷൈനിക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആന്‍മരിയയ്ക്ക് ഹൃദയാഘാതമുണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ജൂലൈയിലാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റുന്നത്.
സംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.